ബ്ലോക്ക് പഞ്ചായത്ത് ചുമതലകള്‍ - സേവനങ്ങള്‍

ബ്ലോക്ക് പഞ്ചായത്തുകളുടെ ചുമതലകൾ

(കേരളപഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും നാലാം പട്ടിക

(172)o വകുപ്പ് (1)o ഉപവകുപ്പ് കാണുക)

എ. പൊതുവായ ചുമതലകൾ

  1. ബ്ലോക്ക് തലത്തിൽ സർക്കാർ സർക്കാറിതര സാങ്കേതിക വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തുക
  2. ഗ്രാമപഞ്ചായത്തുകൾക്ക് സാങ്കേതിക സഹായം നൽകുക.
  3. ആവർത്തനം ഒഴിവാക്കുന്നതിനായി ഗ്രാമപഞ്ചായത്തിന്റെയും/ജില്ലാ പഞ്ചായത്തിന്റെയും പദ്ധതികൾ കണക്കിലെടുത്തശേഷം പദ്ധതികൾ തയ്യാറാക്കുകയും ബാക്ക് വേർഡ് ഫോർവേർഡ് ലിങ്കേജ് നൽകുകയും ചെയ്യുക.

ബി. മേഖലാടിസ്ഥാനത്തിലുള്ള ചുമതലകൾ

I. കൃഷി

  1. ഗ്രാമീണ തലത്തിൽ നടപ്പാക്കുന്ന പദ്ധതികൾക്കായി കൃഷിക്കാരെ പരിശീലിപ്പിക്കുക.
  2. ഗ്രാമീണതലത്തിലുള്ള പദ്ധതികൾക്കാവശ്യമായ കാർഷിക നിർദേശങ്ങൾ ഏർപ്പെടുത്തുക.
  3. കാർഷിക പ്രദർശനങ്ങൾ നടത്തുക
  4. ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തിനുള്ളിൽ വരുന്ന നീർമറികൾ പരിപാലിക്കുക.

വനിതാ യൂണിറ്റുകൾക്ക് കിഴങ്ങ് കൃഷി, പച്ചക്കറി കൃഷി, പുഷ്‌പകൃഷി, ചെറുധാന്യ കൃഷി, മത്സ്യ കൃഷി, കാർഷിക യന്ത്രോപകരണങ്ങൾ നൽകൽ, യന്ത്ര ഉപകരണങ്ങളുടെ മെയിന്റനൻസ് പരിശീലനം എന്നിവ നൽകുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ തരിശു നിലം കൃഷിയോഗ്യമാക്കുകയും ചെയ്‌തുവരുന്നു.

II. മൃഗസംരക്ഷണവും ക്ഷീരോൽപ്പാദനവും

  1. ഗ്രാമീണ തലത്തിൽ നടപ്പാക്കുന്ന പദ്ധതികൾക്കായി കൃഷിക്കാരെ പരിശീലിപ്പിക്കുക.
  2. മൃഗസംരക്ഷണത്തിൽ വൈദഗ്‌ധ്യം നൽകുക.
  3. കന്നുകാലി കോഴി പ്രദർശനങ്ങൾ നടത്തുക.
  4. സംഘങ്ങളിൽ പാൽ അളക്കുന്ന ക്ഷീരകർഷകർക്ക് പാലിന് സബ്‌സിഡി നൽകുക.
  5. ക്ഷീരസംഘങ്ങൾ മുഖേന കൃഷിക്കാർക്ക് കാലിത്തീറ്റ സബ്‌സിഡി നൽകുക.

III. ചെറുകിട ജലസേചനം

ഒന്നിലധികം ഗ്രാമപഞ്ചായത്തുകൾക്കായുള്ള എല്ലാ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും ചെറുകിട ജലസേചന പദ്ധതികളും നടപ്പാക്കുകയും പരിപാലിക്കുകയും ചെയ്യുക.

IV. മത്സ്യബന്ധനം

പരമ്പരാഗത കടവുകളുടെ വികസനം

ഉൾനാടൻ മത്സ്യ സമ്പത്ത് വികസിപ്പിക്കുന്നതിനും മത്സ്യം ലഭ്യതയിൽ സ്വയം പര്യാപ്തമാക്കുന്നതിനും ഫിഷറീസ് വകുപ്പുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്

V. ചെറുകിട വ്യവസായം

  1. മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ സ്ഥാപിക്കുക.
  2. എസ്.എസ്.ഐ.യുടെ മൂന്നിലൊന്ന് നിക്ഷേപ പരിധിയോടുകൂടിയുള്ള വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുക.
  3. വ്യവസായമേഖലയിൽ സ്വയംതൊഴിൽ പദ്ധതികൾ ആവിഷ്‌കരിക്കുക.

വ്യവസായ മേഖല അനുദിനം വികസനം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ രൂപം നൽകുന്ന പദ്ധതികളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും ചുവടുപിടിച്ച് നമ്മുടെ പരിധിക്കും പരിമിതിക്കും ഉള്ളിൽ നിന്നുകൊണ്ട് വ്യവസായവൽക്കരണത്തിനും സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനും വിവിധ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നു. അഭ്യസ്‌തവിദ്യരായ തലമുറയ്ക്ക് പുറമെ പ്രവാസജീവിതം കഴിഞ്ഞ് നാട്ടിലെത്തിയവർക്കും ഉപയോഗപ്രദമാകുന്ന വിധത്തിൽ നൂതനങ്ങളായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട് വനിതാസംരംഭകർക്ക് പുറമേ ഭിന്നശേഷി പട്ടികജാതി വർഗ്ഗം പട്ടികവർഗ്ഗം വിഭാഗങ്ങൾ എന്നിവർക്ക് അനുയോജ്യമായ വ്യവസായി സംരംഭങ്ങൾ ആരംഭിക്കുന്നതിന് സാമ്പത്തിക പിൻബലം നൽകുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ട്

VII. വിദ്യാഭ്യാസം

ബ്ലോക്ക് പരിധിയിലുള്ള സ്‌കൂളുകളിൽ പ്രാഥമിക വിദ്യഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒരുക്കൽ തുടർന്നു പഠനം പൂർത്തീകരിക്കുവാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സാക്ഷരത വഴി നാലാം ക്ലാസ്, ഏഴാം ക്ലാസ്, പത്താം ക്ലാസ്, പ്ലസ് ടു എന്നിവ എഴുതുന്നതിനുള്ള സൗകര്യം ഒരുക്കൽ, സമേതം പദ്ധതി വിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്നു.

VIII. പൊതുമരാമത്ത്

  1. ഒന്നിലധികം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബ്ലോക്ക് പഞ്ചായത്തുകളിലെ വില്ലേജ് റോഡുകളും, ബ്ലോക്ക്‌പഞ്ചായത്തിൽ നിക്ഷിപ്‌തമായ മറ്റ് റോഡുകളും പരിപാലിക്കുക.
  2. സർക്കാറിൽ നിന്നും കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങൾക്കായി കെട്ടിടങ്ങൾ നിർമ്മിക്കുക. ഒരു പ്രദേശത്തിന്റെ വികസനസൂചിക നിർണയിക്കുന്നത് അവിടുത്തെ ഗതാഗത മാർഗ്ഗങ്ങളുടെയും ജലസേചന മാർഗ്ഗങ്ങളുടെയും പൊതു ഇടങ്ങളുടെയും പാലങ്ങളുടെയും ഗുണമേന്മകളുടെ അടിസ്ഥാനത്തിലാണ് ഗതാഗതം മാർഗ്ഗങ്ങൾ ഒരു പ്രദേശത്തിന്റെ ജീവനടിയാണ്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭവും മൂലം ഗതാഗത മാർഗ്ഗങ്ങൾക്ക് പലപ്പോഴും തടസ്സങ്ങൾ നേരിടാറുണ്ട് റോഡ് നിർമ്മാണം പുതിയ തോടുകളുടെയും കനാലുകളുടെയും നിർമ്മാണം തോടുകളുടെ ഭിത്തികെട്ടി സംരക്ഷണം കുളം സംരക്ഷണം അനുബന്ധപ്രവർത്തനങ്ങളെ ബ്ലോക്ക് അനുബന്ധ കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണികളും സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് പ്രധാനപ്പെട്ട ചുമതലകളായി ഏറ്റെടുത്തുകൊണ്ടിട്ടുള്ള പ്രവർത്തികൾ ചെയ്തുവരുന്നു

IX. പൊതുജനാരോഗ്യവും ശുചീകരണവും

ബ്ലോക്ക് പഞ്ചായത്തിനുള്ളിൽ എല്ലാതരം ചികിത്സാ സമ്പ്രദായങ്ങളിലുമുള്ള സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളും താലൂക്ക് ആശുപത്രികളും നടത്തുക.

മാനവവിഭവശേഷികയിൽ കേരളത്തെ അടയാളപ്പെടുത്തുന്ന മേഖലയാണ് ആരോഗ്യ മേഖല ആരോഗ്യമേഖലയിലെ കേരള മാതൃക ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ് ഒരു തീരദേശ ബ്ലോക്ക് പഞ്ചായത്തായ മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിച്ച വരുന്ന രണ്ട് ആരോഗ്യ കേന്ദ്രങ്ങളാണ് പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രവും, മാടവന കുടുംബാരോഗ്യ കേന്ദ്രവും ആരോഗ്യ കേന്ദ്രത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി ആധുനിക സൗകര്യങ്ങളോടു കൂടിയ വാർഡുകൾ ഉണ്ട് മരുന്ന് വിതരണത്തിനും നേഴ്സും പരിചരണത്തിനുള്ള ലാബ് സൗകര്യങ്ങളും സ്വകാര്യമേഖലയോടൊപ്പം ഉള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത് മരുന്നുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തികൾ നടത്തുന്നുണ്ട് ജീവിതശൈലി രോഗങ്ങൾക്ക് പ്രത്യേകം പ്രാധാന്യം നൽകി അവയ്ക്ക് ആവശ്യമായ മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

X. സാമൂഹ്യക്ഷേമം

നാളത്തെ ഉത്തമ പൗരന്മാരായി നിലകൊള്ളണ്ട് കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് സാമൂഹ്യനീതി വകുപ്പിന്റെ ഘടകമായ മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള രണ്ടു ശിശു വികസന സമിതി യൂണിറ്റുകളാണ് മതിലകം കൊടുങ്ങല്ലൂർ എന്നീ യൂണിറ്റുകൾ. മാതൃ ശിശു സംരക്ഷണ രംഗത്തും കൗമാര ആരോഗ്യരംഗത്തും വിദ്യാർത്ഥികളുടെ പഠനവും മാനസിക വികാസവും ലക്ഷ്യവച്ചുകൊണ്ടുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു കൊണ്ട് മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്. പരിഹരിക്കുന്നതിന് പൂരക-അനുപൂരക പോഷകാഹാര പദ്ധതിയിലൂടെ ലക്ഷ്യം കൈവരിക്കുവാൻ പോഷകാഹാരത്തിൻ്റെ പരിമിതി മറികടക്കുന്നതിനും പോഷകാഹാരങ്ങളുടെ പര്യാപ്‌തത ലഹരിയിൽ നിന്നുള്ള പിന്മാറ്റത്തിനും ശാരീരിക മാനസിക അതിക്രമങ്ങളിൽ നിന്നും കുഞ്ഞുങ്ങളെ സാധിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനും ലഹരി വിപത്തിന് അടിമപ്പെട്ട യുവതലമുറയുടെ സംരക്ഷിക്കുന്നതിന് ആവശ്യമായ കൗൺസിലിങ്ങുകൾ നൽകുവാൻ കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിൻ്റെ വലിയൊരു പദ്ധതികൾ ആവിഷ്‌കരിക്കുവാൻ കഴിഞ്ഞിട്ടുണ്ട് മാതൃശിശു വയോജന യുവജന ഭിന്നശേഷി വിഭാഗങ്ങളുടെ സമഗ്രമായ വികസനത്തിനും ശിശു വികസന പദ്ധതി യൂണിറ്റുകളും ആവിഷ്കരിച്ചിട്ടുണ്ട്. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സ്കോളർഷിപ്പ് നൽകുന്നതിന് ചെറിയ കൈത്താങ്ങ് ആകുവാൻ കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിൽ ഏറ്റവും പരിചരണം ആവശ്യമുള്ളതും അവഗണിക്കപ്പെട്ട് കിടക്കുന്നതുമായൊരു വിഭാഗമാണ് ഭിന്നശേഷിക്കാരായ കുട്ടികൾ. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വേണ്ടി മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.

XI. ദാരിദ്ര്യ നിർമ്മാർജ്ജനം

  1. ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് തൊഴിൽ സുരക്ഷാപദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുക
  2. പാവപ്പെട്ടവർക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള അഭിരുചി വർദ്ധിപ്പിക്കുകയും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ആളുകൾക്ക് വേതനത്തോടുകൂടിയ തൊഴിൽ നൽകുകയും ചെയ്യുക. 

മതിലകം ബ്ലോക്ക് പഞ്ചായത്ത് പരാതിയിലെ ജനങ്ങൾക്ക് തൊഴിലും അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും നൽകുന്നതിനുവേണ്ടി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും വിവിധ ഭാവന നിർമ്മാണ പദ്ധതികളും ശുചിത്വവുമായി ബന്ധപ്പെട്ട പ്രവർത്തികളിലൂടെയും ഒട്ടേറെ പ്രവർത്തികൾ നൽകുവാൻ സാധിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ മുൻഗണന പദ്ധതിയായ അതിദാരിദ്ര്യനിർമാർജന പദ്ധതി വിജയകരമായി പൂർത്തിയാക്കുന്നതിനായി ഗ്രാമപഞ്ചായത്തുകൾക്ക് പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും നൽകുക.

XII. പട്ടികജാതി പട്ടികവർഗ്ഗ വികസനം

  1. പ്രീമെട്രിക് ഹോസ്റ്റലുകൾ നടത്തുക.
  2. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് വേണ്ടിയുള്ള സഹകരണ സംഘങ്ങൾ വളർത്തുക.

സമൂഹത്തിൽ വർഷങ്ങളോളം വിവേചനത്തിന് ഇരകളാകേണ്ടിവന്ന ജനവിഭാഗമായ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാർ പദ്ധതികളിലൂടെ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുന്നതിന് പട്ടികജാതി വികസന പദ്ധതികളിലൂടെ കഴിഞ്ഞിട്ടുണ്ട്. വിദ്യാർത്ഥികൾക്കുള്ള പഠനമുറി, മെറിറ്റോറിയൽ സ്കോളർഷിപ്പ്, ലാപ്പ്ടോപ്പ്, ഭൂമി വാങ്ങാനുള്ള ധനസഹായം, വീട് അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള ധനസഹായം എന്നിങ്ങനെ വിവിധ പദ്ധതികൾക്ക് രൂപം നൽകുവാൻ സാധിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിൽപെട്ട യുവജനങ്ങളെ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനും തൊഴിൽ മേഖലകളിൽ നൈപുണ്യം നേടുന്നതിന് ജോബ് ഫെയർ എന്നിവ ലക്ഷ്യം വയ്ക്കുന്നുണ്ട്.

മറ്റു സേവനങ്ങൾ

ഇതരസാക്ഷ്യപത്രങ്ങൾ

  1. PMAY/AWASS+ ഗുണഭോക്താവാണെന്നുള്ള സർട്ടിഫിക്കറ്റ്
  2. ആനുകൂല്യങ്ങൾ നൽകിയതു സംബന്ധിച്ച സർട്ടിഫിക്കറ്റ്

സമ്പൂർണ്ണശുചിത്വം

വ്യക്തിഗത കക്കൂസുകളുടെ നിർമ്മാണത്തിന് PMAY/AWASS+ ധനസഹായത്തിനു പുറമേ തുക അനുവദിക്കുന്നുണ്ട്. ഇതിന് പ്രത്യേക അപേക്ഷ ആവശ്യമില്ല. ഗ്രാമപഞ്ചായത്തുകൾ വഴിയാണ് ഗുണഭോക്ത്യ തെരഞ്ഞെടുപ്പും ആനുകൂല്യ വിതരണവും നടക്കുന്നത് വെർമി കമ്പോസ്റ്റ് ബയോഗ്യാസ് പ്ലാന്റ്, ടോയ്‌ലറ്റ് കമ്മ്യൂണിറ്റി, ടോയ്ലറ്റ് കോംപ്ലക്‌സ് എന്നിവയ്ക്കുള്ള പദ്ധതി നിർദ്ദേശങ്ങൾ ബ്ലോക്കിൽ സ്വീകരിക്കുന്നതാണ്. ഫണ്ടിന്റെ ലഭ്യത അനുസരിച്ച് പദ്ധതികൾ അനുവദിക്കും.

പരാതിപരിഹാര സംവിധാനം

ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലോ, ജീവനക്കാരുടെ നടപടികളിലോ സേവനങ്ങളിലോ വീഴ്ച് വരുന്നപക്ഷം ആയ പരാതി രൂപത്തിൽ ഉന്നയിക്കാവുന്നതാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനോ സെക്രട്ടറിക്കോ പരാതി നൽകാവുന്നതാണ്. ടി.പരാതി പരിശോധിച്ച് വേണ്ട അന്വേഷണം നടത്തി റിപ്പോർട്ട് സഹിതം അത് തൊട്ടടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ വന്ന് തുടർനടപടികൾ സ്വീകരിക്കാവുന്നതാണ്

അടിയന്തിര നടപടി ആവശ്യമായ പരാതിയിൽ പ്രസിഡണ്ടിന്റെ അനുവാദത്തോടെ കൃത്യമായ നടപടികളും സ്വീകരിക്കാവുന്നതാണ് പരാതിയിൽ എടുത്ത തീരുമാനം പരാതിക്കാരനെ രേഖാമൂലം അറിയിക്കും. ഇതിനായി പരാതി രജിസ്റ്റർ സൂക്ഷിക്കുന്നുണ്ട്.

വിവരാകാശ നിയമം

വിവരാകാശ നിയമം 2005 അനുസരിച്ച് രേഖകളും വിവരങ്ങളും ലഭിക്കുന്നതിന് 10 രൂപയുടെ കോർട്ട്ഫീ സ്റ്റാമ്പ് ഫീസ് ആയി ഒടുക്കി അപേക്ഷിക്കാവുന്നതാണ്. സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കാണ് അപേക്ഷ നൽകേണ്ടത്. ദാരിദ്ര രേഖക്ക് താഴെയുള്ളവരുടെ ലിസ്റ്റിൽ ഉൾപെട്ടവർ അപേക്ഷ ഫീസ് അടക്കേണ്ടതില്ല. വിവരങ്ങൾ രേഖകൾ എന്നിവ ചട്ടപ്രകാരമുള്ള സമയപരിധിക്കുള്ളിൽ ലഭിക്കുന്നതാണ്. വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന വിവരങ്ങളിലോ രേഖകളിലോ എന്തെങ്കിലും ആക്ഷേപം ഉള്ള പക്ഷം ആയത് അപ്പലേറ്റ് അതോറിറ്റിക്ക് രേഖാമൂലം പരാതി /ആക്ഷേപം ഉന്നയിച്ച് പരാതി പരിഹരിക്കാവുന്നതാണ്

സേവനാവകാശ നിയമം

പൊതുജനങ്ങൾക്ക് ഈ ഓഫീസിൽ നിന്നു ലഭിക്കേണ്ട സേവനങ്ങളിൽ വീഴ്ച‌ വരുത്തുന്ന പക്ഷം രേഖാമൂലം പരാതി നൽകുന്നതിനു പുറമേ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ടും പരിഹാരം തേടാവുന്നതാണ്. കൂടാതെ സേവനങ്ങളെപ്പറ്റി ഏന്തെങ്കിലും സംശയമോ വിശദീകരണമോ ആവശ്യമെങ്കിൽ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

0471-2330541 - ഓംബുഡ്‌സ്‌മാൻ, 0487-2334200 - ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ.

പി.എം.എ.വൈ & ആവാസ് പ്ലസ്

ദരിദ്ര ജനവിഭാഗങ്ങൾക്ക് പുതിയ ഭവനനിർമ്മാണത്തിനുള്ള ധനസഹായം

  1. ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ അർഹരായ എല്ലാ ഭൂമിയുള്ള ഭവനരഹിതർക്കും, സ്ഥിരതയില്ലാത്തതും താത്കാലികവുമായി നിർമ്മിച്ചതും ജീർണ്ണിച്ചതുമായ ഭവനമുള്ളവർക്കും കുറഞ്ഞത് 25 ച.മീ. വലുപ്പത്തിൽ, അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ഉറപ്പുള്ളതും ശാശ്വതവുമായ വീട് നിർമ്മിക്കുന്നതിന് 1,20,000 രൂപ ധനസഹായം നൽകുന്ന കേന്ദ്ര പദ്ധതി.
  2. കൂടാതെ 90 ദിവസത്തെ തൊഴിൽ ദിനങ്ങൾ, ഗാർഹിക ശൗചാലയം, എൽ.പി.ജി. കണക്ഷൻ, വൈദ്യുതി കണക്ഷൻ, വീട്ടിൽ പ്രവർത്തനക്ഷമമായ ടാപ്പ് കണക്ഷൻ - എന്നീ ആനുകൂല്യങ്ങളും സംയോജിത കേന്ദ്ര-സംസ്ഥാന പദ്ധതികളിലൂടെ നൽകുന്നു.
  3. വീട് നിർമ്മാണം അനുമതി ലഭിച്ച് 12 മാസത്തിനുള്ളിൽ സമയബന്ധിതമായി പൂർത്തീകരിക്കണം.

അർഹത

  1. ബി.പി.എൽ കുടുംബമായിരിക്കണം.
  2. വീടുകളുടെ തറ വിസ്‌തീർണ്ണം 25 ച. മീറ്ററിനും 39 മീറ്ററിനും ഇടയിലായിരിക്കണം.
  3. വീടുകൾക്ക് പ്രാദേശികമായി അനുയോജ്യമായ മേൽക്കൂര, ശുചിത്വ കക്കൂസും വയറിംഗും പുകയില്ലാത്ത അടുപ്പും കുടിവെള്ള സംവിധാനവും നിർബന്ധമായും ഉണ്ടായിരിക്കണം.
  4. വീടുകൾക്ക് ആസ്ബറ്റോസ് മേൽക്കൂര പാടില്ല
  5. കുടുംബനാധയായ വനിതയുടെ പേരിലാണ് വീട് അനുവദിക്കുന്നത്. ഭാര്യയുടേയും ഭർത്താവിന്റേയും പേരിൽ കൂട്ടായിട്ടും അനുവദിക്കും. വാസയോഗ്യമായ വീട് ഇല്ലാത്തവരായിരിക്കണം.
  6. ഗ്രാമപ്രദേശങ്ങളിൽ കുറഞ്ഞത് 3 സെന്റ് വസ്തു‌ സ്വന്തമായി ഉണ്ടായിരിക്കണം
  7. അംഗീകൃത ഗുണഭോക്ത്യ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കണം.

ധനസഹായ പരിധി

ജനറൽ വിഭാഗം                                                                -        400000/-

പട്ടികജാതി വിഭാഗം                                                           -        400000/-

പട്ടികവർഗ്ഗ വിഭാഗം                                                           -        600000/-

ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ           -        400000/-

ഓരോ വിഭാഗത്തിനുമുള്ള ശതമാനം

ജനറൽ വിഭാഗം                               -        40%

പട്ടികജാതി/പട്ടികവർഗ വിഭാഗം         -        60%

(ആകെയുള്ള വീടുകളുടെ 15% മതന്യൂനപക്ഷ വിഭാഗങ്ങൾക്കും 3% ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർക്കും)

ഗുണഭോക്ത്യ തെരഞ്ഞെടുപ്പ്

  • SECC (Socio Economic Cast Census) ലിസ്റ്റ് - 2011 ലെ സോഷ്യാ എക്കണോമിക് കാസ്റ്റ് സെൻസസ് (സാമൂഹിക സാമ്പത്തിക ജാതി സെൻസസ്) ഡാറ്റ അടിസ്ഥാനമാക്കി തയ്യാറാക്കിയത്.
  • ആവാസ് പ്ലസ് ലിസ്റ്റ് - 2018 ജനുവരി മുതൽ 2019 മാർച്ച് വരെ ആവാസ് നിബന്ധനകൾ അടിസ്ഥാനമാക്കി 2011 ലിസ്റ്റിൽ ഉൾപ്പെടാത്തവരെ കണ്ടെത്തുന്നതിന് പുതിയതായി സർവ്വേ നടത്തി തയ്യാറാകക്കിയത്.
  • ആവാസ് പ്ലസ് ഗുണഭോക്ത്യ ലിസ്റ്റാണ് ഇപ്പോൾ നിലവിലുള്ളത്.

ഹാജരാക്കേണ്ട രേഖകൾ

  1. ധനസഹായത്തിനുള്ള അപേക്ഷ
  2. വസ്തുവിന്റെ കൈവശാവകാശരേഖ (വില്ലേജ് ഓഫീസർ നൽകുന്നത്)
  3. കരം അടച്ച രസീതി
  4. മറ്റു പദ്ധതികളിൽ നിന്നും ഭവനനിർമ്മാണത്തിന് സഹായം ലഭിച്ചിട്ടില്ലെന്ന് കാണിക്കുന്ന ഗ്രാമപഞ്ചായത്ത്/പട്ടികജാതി വികസന ഓഫീസ് (എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക്)എന്നിവിടങ്ങളിൽ നിന്നുള്ള സാക്ഷ്യപത്രം.
  5. റേഷൻകാർഡിന്റെ പകർപ്പ്
  6. വോട്ടർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്
  7. ഭവനനിർമ്മാണത്തിനായി പഞ്ചായത്ത് അംഗീകരിച്ചു നൽകിയ അനുവാദവും പ്ലാനും
  8. പാസ്പോർട്ട് ഫോട്ടോ (3 എണ്ണം)
  9. ഗുണഭോക്താവ് ഇപ്പോൾ താമസിക്കുന്ന പാർപ്പിടത്തിനു മുന്നിൽ കുടുംബബത്തോടൊപ്പം നിൽക്കുന്ന ഫോട്ടോ
  10. 200/ രൂപ വിലയുള്ള മുദ്രപത്രത്തിൽ കരാർ ഉടമ്പടി.

ഗഡുക്കൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡം

തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾ അപേക്ഷകൾ ബ്ലോക്ക് ഓഫീസിലോ ഗ്രാമപഞ്ചായത്തുകളിലെ വി.ഇ.ഒ മാർക്കോ നൽകാം. അർഹത പരിശോധന നടത്തി കരാർ വച്ച് വി.ഇ.ഒ റിപ്പോർട്ട് നൽകുന്നതനുസരിച്ച് ആദ്യ ഗഡു നൽകാം. ആറ് ഗഡുക്കളായാണ് ധനസഹായം വിതരണം ചെയ്യുന്നത്. ഓരോ ഗഡുക്കളും അനുവദിക്കുന്നതിന് വീടിന്റെ നിർമ്മാണ ഘട്ടം പരിശോധിച്ച് നൽകുന്ന വി.ഇ.ഒ.യുടെ സർട്ടിഫിക്കറ്റും പ്രവൃത്തിയുടെ ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. ബി.ഡി.ഒ., ഹൗസിങ്ങ് ഓഫീസർ (എച്ച്), എന്നിവർ ഇതിന്മേൽ പരിശോധന നടത്തി ഗഡുക്കൾ അനുവദിക്കും. അവസാന ഗഡു ലഭിക്കുന്നതിന് മുമ്പ് ഈ പദ്ധതിയിൽ ധനസഹായം ചേർക്കുന്ന വീടും സ്ഥലവും 12 വർഷത്തേക്ക് കൈമാറ്റം ചെയ്യുകയില്ല എന്ന് ഒരു കരാർ രജിസ്റ്റർ ചെയ്യേണ്ടതാണ്. വീടുപണി പൂർത്തിയായാൽ ഇൻഷ്വർ ചെയ്തതിന്റെ രേഖകൾ കൂടി ഹാജരാക്കേണ്ടതാണ്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

അവിദഗദ്ധ തൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ള പ്രായപൂർത്തിയായ അംഗങ്ങൾ ഉള്ള എതൊരു ഗ്രാമീണ കുടുംബത്തിനും ഒരു സാമ്പത്തിക വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പു നൽകുന്ന പദ്ധതിയാണിത്.

  • പഞ്ചായത്തിൽ സ്ഥിരതാമസക്കാരായിരിക്കണം
  • 18 വയസ്സ് പൂർത്തിയായിരിക്കണം
  • ഉയർന്ന പ്രായപരിധിയില്ല
  • എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ല
  • ഗ്രാമപഞ്ചായത്തിൽ പേര് രജിസ്റ്റർ ചെയ്യണം
  • രജിസ്റ്റർ ചെയ്ത് 15 ദിവസത്തിനകം തൊഴിൽ കാർഡ് നൽകും
  • കുറഞ്ഞത് 14 ദിവസത്തേക്ക് തൊഴിലിനു അപേക്ഷിക്കണം
  • ജോലിക്ക് മുൻകൂറായും അപേക്ഷിക്കാം
  • അപേക്ഷിച്ച് 15 ദിവസത്തിനകം തൊഴിൽ ലഭിച്ചില്ലെങ്കിൽ തൊഴിലില്ലായ്മ‌ വേതനം, നഷ്ടപരിഹാരം എന്നിവക്ക് അർഹത
  • ഒരു വർഷം ഒരു കുടുംബത്തിന് 100 ദിവസം തൊഴിൽ ഉറപ്പ്
  • താമസസ്ഥലത്തിന് 5 കിലോമീറ്ററിനുള്ളിൽ ജോലി 5 കിലോമീറ്ററിന് പുറമേയാണെങ്കിൽ 10% അധികം കൂലി തൊഴിലാളികൾക്കുള്ള വേതനം 7 മുതൽ 14 ദിവസത്തിനകം
  • കുടിവെള്ളം, തണൽ സൗകര്യം, പ്രഥമശുശ്രൂഷ സൗകര്യം എന്നിവ പണി സ്ഥലത്ത് ലഭ്യമാക്കണം.
  • വേതനം ബാങ്ക് അക്കൗണ്ട് മുഖേന
  • പരിക്കുപറ്റിയാൽ ചികിത്സ സൗകര്യം
  • മരണം അംഗവൈകല്യം എന്നിവക്ക് ധനസഹായം
  • 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് (കുറഞ്ഞത് 5 കുട്ടികൾക്ക്) ആയ

ബി.പി.ഒ (ബ്ലോക്ക് പ്രോഗ്രാം ഓഫീസർ) മുഖേന ലഭ്യമാക്കുന്ന സേവനങ്ങൾ

  • രജിസ്ട്രേഷൻ നിഷേധിക്കൽ, തൊഴിൽ കാർഡ് ലഭിക്കാതിരിക്കൽ എന്നിവയിൽ നടപടി
  • തൊഴിൽ ലഭിച്ചില്ലെങ്കിൽ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള നടപടി
  • കൃത്യസമയത്ത് വേതനം ലഭിച്ചില്ലെങ്കിൽ അത് ലഭ്യമാക്കാനുള്ള തുടർ നടപടികൾ
  • ഫണ്ടിന്റെ ലഭ്യത ഉറപ്പുവരുത്തുന്നു.
  • കാര്യക്ഷമമായ വിലയിരുത്തൽ
  • സോഷ്യൽ ഓഡിറ്റ് നടത്തൽ
  • പദ്ധതി നിർവ്വഹണത്തിന്റെ മേൽനോട്ട ചുമതല
  • മസ്റ്റർ റോൾ വിതരണം മോണിറ്ററിംഗ് പദ്ധതി പ്രവർത്തികളുടെ കാര്യക്ഷമത, ഗുണനിലവാരം, തൊഴിലാളികളുടെ അവകാശങ്ങൾ, ഫണ്ട് ദുരുപയോഗം തടയൽ എന്നിവയിൽ ജാഗ്രതയോടെയുള്ള നിരീക്ഷണം.

ഗ്രാമപഞ്ചായത്തിൽ പരാതി നൽകി 7 ദിവസത്തിനുള്ളിൽ തീർപ്പായില്ലെങ്കിൽ ബ്ലോക്ക് പ്രോഗ്രാം ഓഫീസർക്ക് പരാതി നൽകാം. അതിൽ 7 ദിവസത്തിനുള്ളിൽ തീർപ്പുണ്ടാകും