ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
പട്ടണക്കാട് ബ്ലോക്ക് എഴുപുന്ന, അരൂർ, കോടംതുരുത്ത്, കുത്തിയതോട്, തുറ വൂർ, പട്ടണക്കാട്, വയലാർ എന്നീ 7 പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്. ചേർത്തല താലൂ ക്കിലെ രണ്ടാമത്തെ എൻ.ഇ.എസ്. ബ്ലോക്കാണിത്. 1957 ൽ ആലപ്പുഴ ജില്ല രൂപംകൊള്ളു ന്നതിനു മുൻപ് ഈ പ്രദേശം കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. ആദ്യഘട്ടത്തിൽ പെരു വേലിൽ സെയ്ദ് മുഹമ്മദ് സാഹിബ്ബിൻ്റെ വക പൊന്നാംവെളിയിലെ കെട്ടിടത്തിലാണ് ബ്ലോക്ക് ഓഫീസ് പ്രവർത്തിച്ചിരുന്നത്. കഞ്ഞിക്കുഴി ബി.ഡി.ഒ. ആയിരുന്ന ഉമ്മൻ മാത്യു വായിരുന്നു അന്ന് ഈ ബ്ലോക്കിൻ്റെ ചാർജ്ജ് ഓഫീസർ. ഒരു വർഷക്കാലം പ്രീ-എക്റ്റൻഷൻ ബ്ലോക്കായി പ്രവർത്തന കാലാവധി നിശ്ചയിച്ച ബ്ലോക്കിൻ്റെ സ്വതന്ത്രചുമ തലയുള്ള ബി.ഡി.ഒ. ശ്രീ. വാസുദേവൻനായർ ആയിരുന്നു. 1965 വരെ സ്വന്തമായി കെട്ടി ടമില്ലാതെ പ്രവർത്തിച്ച പട്ടണക്കാട് ബ്ലോക്കിന് ആസ്ഥാന നിർമ്മാണത്തിനവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ശ്രീ. ശങ്കര കർത്ത പ്രസിഡൻ്റായി ഒരു ജനകീയ കമ്മറ്റി നിലവിൽ വന്നു. പ്രസ്തുത കമ്മറ്റി സ്ഥലത്തിനുവേണ്ടി പെരുവേലിൽ (പുതിയമാ ളികയിൽ) പരേതനായ പി.എം. കാദർപിള്ളയെ സമീപിക്കുകയും അദ്ദേഹം ബ്ലോക്ക് ആഫീസ് നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം സൗജന്യമായി നൽകാമെന്ന് സമ്മതിക്കു കയും ചെയ്തു. അദ്ദേഹത്തിൻ്റെ കാലശേഷം അദ്ദേഹത്തിൻ്റെ ഇഷ്ടപ്രകാരം പ്രസ്തുത കുടുംബക്കാർ ഒരേക്കർ രണ്ട് സെൻ്റ് സ്ഥലം സൗജന്യമായി നൽകി. 11-02-1965 ൽ അന്നത്തെ ജില്ലാ കളക്ടറായിരുന്ന ശ്രീ. എൻ. കാളീശ്വരൻ ഐ.എ.എസ്. പുതിയ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടു. 25-02-1966 ൽ അഗ്രിക്കൾച്ചറൽ പ്രൊഡക്ഷൻ കമ്മീ ഷണറായിരുന്ന ശ്രീ. കെ.കെ. രാമൻകുട്ടി ഐ.എ.എസ്. ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാ ടനം നടത്തി.